Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announce

അർജന്‍റൈൻ താ​​ര​​ങ്ങ​​ൾ​​ക്കെ​​തിരേ ഫി​​ഫ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചു

ന്യൂ​​യോ​​ർ​​ക്ക്: ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് സെ​​മി ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തി​​ന് പി​​ന്നാ​​ലെ രാ​​ഷ്ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു​​കൂ​​ടി​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന തി​​രി​​കൊ​​ളു​​ത്തി​​യ​​ത്.

മ​​ത്സ​​ര​​ശേ​​ഷം വി​​വാ​​ദ ബാ​​ന​​ർ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച സം​​ഭ​​വ​​ത്തി​​ൽ അർജന്‍റൈൻ താ​​ര​​ങ്ങ​​ൾ​​ക്കും ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നു​​മെ​​തി​​രേ ഫി​​ഫ ഒൗ​​ദ്യോ​​ഗി​​ക അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ആ​​വേ​​ശ​​ക​​ര​​മാ​​യ വി​​ജ​​യ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് സം​​ഭ​​വം.

National

ബംഗാളിൽ 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി 192 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന ബി​​​കാ​​​ഷ് ഭ​​​ട്ടാ​​​ചാ​​​ര്യ, സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി എ​​​ന്നി​​​വ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

ജാ​​​ദ​​​വ്പു​​​രി​​​ലാ​​​ണ് ഭ​​​ട്ടാ​​​ചാ​​​ര്യ മ​​​ത്സ​​​രി​​​ക്കു​​​ക. സി​​​പി​​​എ​​​മ്മി​​​ന്‍റെ യു​​​വ​​​മു​​​ഖ​​​മാ​​​യ മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി ഹൂ​​​ഗ്ലി​​​യി​​​ലെ ഉ​​​ത്ത​​​ർ​​​പാ​​​റ​​​യി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. 2021 ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മീ​​​നാ​​​ക്ഷി മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി.

ബി​​​ജെ​​​പി​​​യി​​​ലെ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യ​​​റാ​​​ലി​​​ക്കി​​​ടെ നാ​​​ട​​​ൻ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​റു വ​​​യ​​​സു​​​കാ​​​രി ത​​​മ​​​ന്ന​​​യു​​​ടെ അ​​​മ്മ സ​​​ബീ​​​ന യാ​​​സ്മി​​​ൻ കാ​​​ളി​​​ഗ​​​ഞ്ചി​​​ൽ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്.

മ​​​റ്റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​മ​​​ൻ ബോ​​​സ് അ​​​റി​​​യി​​​ച്ചു.

National

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. തെ​ല​ങ്കാ​ന, ഹ​രി​യാ​ന, ത​മി​ഴ്നാ​ട്, ഛത്തീ​സ്ഗ​ഢ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.‌‌

തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് മു​തി​ർ​ന്ന നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി​യും, വേം ​ന​രേ​ന്ദ​ർ റെ​ഡ്ഢി​യും മ​ത്സ​രി​ക്കും. ഛത്തീ​സ്ഗ​ഡി​ൽ നി​ന്ന് ഫൂ​ലോ ദേ​വി നേ​തം, ഹ​രി​യാ​ന​യി​ൽ നി​ന്ന് ക​രം​വീ​ർ സിം​ഗ് ബൗ​ദ്, ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് അ​നു​രാ​ഗ് ശ​ർ​മ്മ, ത​മി​ഴ്നാ​ടി​ൽ നി​ന്ന് ക്രി​സ്റ്റ​ഫ​ർ തി​ല​ക് എ​ന്നി​വ​ർ മ​ത്സ​രി​ക്കും.

ബി​ഹാ​ർ, അ​സം, ഛത്തി​സ്ഗ​ഢ്, ഹ​രി​യാ​ന, ഒ​ഡീ​ഷ, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

National

സി​ബി​എ​സ്ഇ പ​രീ​ക്ഷ; തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​യു‌​ടെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2026 ഫെ​ബ്രു​വ​രി 17ന് ​പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ പ​രീ​ക്ഷ​ക​ളും രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് തു​ട​ങ്ങു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ളു​ക​ൾ​ക്കും മി​ക​ച്ച മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് 110 ദി​വ​സം മു​മ്പ് പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു. മു​ഴു​വ​ൻ ഷെ​ഡ്യൂ​ളും ബോ​ർ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.cbse.gov.in ൽ ​ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 24ന് ​താ​ത്കാ​ലി​ക ഷെ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 

ഇ​ന്ത്യ​യി​ലും പു​റ​ത്തു​മാ​യും ഏ​ക​ദേ​ശം 45 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തും. പ​രീ​ക്ഷ​യ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ട​വേ​ള​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​മ്പ​തി​നും പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ എ​പ്രി​ല്‍ ഒ​മ്പ​തി​നും അ​വ​സാ​നി​ക്കും.

 

Latest News

Corehub Up